പയ്യോളി: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ അയനിക്കാട് മേഖലയിൽ റമളാൻ കിറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ഫൈസൽ നല്ലളം അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പൽ മുസ്ലിംലീഗ് ഭാരവാഹികളായ സി പി സദഖത്തുള്ള, പി എം റിയാസ്, എ സി അസീസ് ഹാജി, സി എച്ച് സെന്റർ കോർഡിനേറ്റർ ഹുസൈൻ മൂരാട് പ്രസംഗിച്ചു.

കെ ടി സെയ്തു മുഹമ്മദ്, ഇബ്രാഹിം കുട്ടി ഷാമിയാന, അബൂബക്കർ ആമിനാസ്, നടയിൽ കുഞ്ഞഹമ്മദ്, അൻസാർ കുറ്റിയിൽ നേതൃത്വം നൽകി.

ബൈത്തുന്നൂർ മഹമൂദ്, ലൂലു ഇസ്മാഈൽ, ഒതിയോത്ത് സലാം, ചക്വേരി മൊയ്തീൻ, സലാം പുല്ലേരിക്കുറ്റി, ആലിക്കോയ സംബന്ധിച്ചു.
ജനറൽ സിക്രട്ടറി റഫീഖ് കുണ്ടാടേരി സ്വാഗതവും കെ ടി സെയ്തുമുഹമ്മദ് നന്ദിയും പറഞ്ഞു.

Discussion about this post