പയ്യോളി: അയനിക്കാട് – പയ്യോളി ഭാഗത്ത് ട്രെയിൻ തട്ടിയുള്ള മരണങ്ങളും ആത്മഹത്യയും മറ്റ് അപകടങ്ങളും വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ, റെയിൽവേ സംരക്ഷണസേനയുടെ (ആർ പി എഫ്) പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ ജിതിൻ പി രാജിൻ്റെ നിർദ്ദേശമനുസരിച്ച് ആർ പി എഫ് വടകര ഘടകത്തിൻ്റെ നേതൃത്വത്തിൽ റെയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപത്തെ മദ്രസ്സയിൽ നടന്ന ചടങ്ങിൽ ആർ പി എഫ് സി ഐ ബിനോയ് ആൻറണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസൻ, കെ ടി വിനോദ്, മഹിജ എളോടി,
നഗരസഭാംഗങ്ങളായ അൻവർ കായിരികണ്ടി, കാര്യാട്ട് ഗോപാലൻ, എ സി സുനൈദ്, എ പി റസാഖ്, പയ്യോളി എസ് ഐ സുനിൽകുമാർ, ആർ പി എഫ് വടകര എസ് ഐ പി പി ബിനീഷ്, ആർ പി എഫ് കോഴിക്കോട് എസ് ഐ ഷിനോജ് കുമാർ പ്രസംഗിച്ചു.
ഇക്കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ റെയിൽവേയുടെ കണക്കനുസരിച്ച് 32 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.ഇതേതുടർന്ന് രൂപപ്പെട്ട ചർച്ചയിൽ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്നതിനും ജനകീയ ജാഗ്രത സമിതി രൂപീകരിക്കാനും ധാരണയായി.
കെ ശശിധരൻ, റഷീദ് പാലേരി, ഇബ്രാഹിം തിക്കോടി, പിഎം രാജീവൻ, എൻ ആനന്ദൻ, എൻ കെ സത്യൻ, ഷംസു കുറ്റിയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Discussion about this post