പയ്യോളി : അയനിക്കാട് റസിഡൻ്റ്സ് അസോസിയേഷൻ, പച്ചക്കറിവിത്ത് വിതരണം, ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ്, വിജയീ സംഗമം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പയ്യോളി കൃഷി ഓഫീസർ അമ്പിളി എലിസബത്ത് പച്ചക്കറിക്കൃഷി രീതികളെക്കുറിച്ച് ക്ലാസ്സെടുത്തു. കോട്ടക്കൽ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ പി കെ അശോകൻ
ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. റസിഡൻസ് പരിധിയിലെ എൽ എസ് എസ്, യു എസ് എസ് വിജയികളേയുംഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ A+ നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. പയ്യോളി നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി വിനോദൻ, പയ്യോളി നഗരസഭാ കൗൺസിലർ
അൻവർ കായിരികണ്ടി എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. സജീഷ് പി കെ. “ജനോമിക്സ് ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കെ ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. എൻ പവിത്രൻ, ടി ഭരതൻ, പി മോഹനൻ, ലത്തീഫ് അരിങ്ങേരി എന്നിവർ പ്രസംഗിച്ചു.
Discussion about this post