പയ്യോളി: നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് കാറും വൈദ്യുതി പോസ്റ്റും തകർന്നു. സമീപത്തായി നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ ദേശീയ പാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം.
പയ്യന്നൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയിൽ പ്രഭാത നമസ്കാരത്തിനായി പോസ്റ്റ് ഓഫീസിന് സമീപത്തെ പള്ളിക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നുകാർ. നമസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്നും സോളാപൂരിലേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ കാർ വൈദ്യുതി പോസ്റ്റിലിടിക്കുകയും പോസ്റ്റ് മുറിഞ്ഞ് വീഴുകയും ചെയ്തു. കാറിന്റെ പിൻഭാഗംപൂർണമായും തകർന്നു .
പിതാവും രണ്ടു കുട്ടികളും കോളേജ് ആവശ്യത്തിനായി മലപ്പുറത്തേക്ക് പോവുകയായിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടർന്ന് മറ്റൊരു കാർ ഏർപ്പാടാക്കി ഇവർ യാത്ര തുടർന്നു.
Discussion about this post