പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിലെ നൃത്ത വിദ്യാർഥിനികളുടെ അരങ്ങേറ്റം ‘സർഗോത്സവവും ഗുരു ചേമഞ്ചേരിയുടെ പ്രതിമാ അനാഛാദനവും സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ പാട്ടുപുര നാണു ഉദ്ഘാടനം ചെയ്തു.
ഇ വി ശിവജി അയനിക്കാട് നിർമാണം പൂർത്തിയാക്കി കലാലയം ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ അർദ്ധ കായ പ്രതിമയുടെ അനാഛാദനം ഡോ. അർഷാദ് നിർവഹിച്ചു.
ടി സുധാകരൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പയ്യോളി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ കലാലയത്തിൽ നിന്നും മേയ്ക്കപ്പ് കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. സാഹിത്യകാരൻ പി കെ ഗോപാലൻ, പാട്ടുപുര നാണു, ഇ വി ശിവജി, ഡോ.അർഷാദ് എന്നിവരെ കലാലയം ഡയരക്ടർ ഇ വി ദാമു നർത്തന പൊന്നാടയണിയിച്ച് സമാദരിച്ചു.
നഗരസഭാംഗങ്ങളായ സുരേഷ് ബാബു ചെറിയാവി, ടി എം നിഷ ഗിരീഷ്, മാധ്യമ പ്രവർത്തകൻ പ്രകാശ് പയ്യോളി പ്രസംഗിച്ചു. എം പി ഭരതൻ സ്വാഗതവും കെ പി സുശാന്ത് നന്ദിയും പറഞ്ഞു.
തുടർന്ന്, നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം, അയനിക്കാട് സേവാദർശൻ അവതരിപ്പിച്ച ഗാനസന്ധ്യ, സിനിമാ -സീരിയൽ താരം എരവട്ടൂർ മുഹമ്മദ്, ജയൻ മൂരാട് എന്നിവരഭിനയിച്ച കോഴിക്കോട് നിലം നാടകവേദി അവതരിപ്പിച്ച വയലും വീടും നാടകം എന്നിവ അരങ്ങേറി.
നർത്തന കലാലയത്തിലെ സർഗോത്സവം നാടൻപാട്ട് കലാകാരൻ പാട്ടുപുര നാണു ഉദ്ഘാടനം ചെയ്യുന്നു
അയനിക്കാട് നർത്തന കലാലയം ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച ഗുരു ചേമഞ്ചേരിയുടെ അർദ്ധ കായ പ്രതിമ ഡോ.അർഷാദ് അനാഛാദനം ചെയ്യുന്നു.
Discussion about this post