പയ്യോളി : പുതുച്ചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട അയനിക്കാട് മഹല്ല് ഖാസി ടി എസ് ഇബ്രാഹിംകുട്ടി മുസ്ലിയാരെ മഹല്ല് ജമാഅത്ത് കമ്മിറ്റി ആദരിച്ചു. മാഹി പള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിമുസ്‌ലിയാർ മയ്യഴിയിലെ സമുന്നതനായ മതപണ്ഡിതനും 55വർഷത്തോളം വിവിധ പള്ളികളിൽ ഖത്തീബ്, മുദരിസ്
സ്ഥാനങ്ങളിൽ ക്കുകയും ചെയ്തിരുന്നു. സമസ്ത മുശാവറ കേന്ദ്ര കമ്മിറ്റി അംഗം, സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. അയനിക്കാട് ഖാസിയായിരുന്ന കെ പി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹം അയനിക്കാട് ഖാസിയായി ചുമതല ഏറ്റത്. തലശ്ശേരി, പാനൂർ, കോട്ടക്കൽ മേഖലകളിലായി 25 ഓളം മഹല്ലുകളിൽ കൂടി ഖാസി സ്ഥാനം വഹിക്കുന്നു.
ആദരിക്കൽ ചടങ്ങ് പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സൈദ് റസ്‌വി മട്ടന്നൂർ ഉപഹാര സമർപ്പണവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു. വി എം സലാം ഹാജി, ഡിവിഷൻ കൗൺസിലർ എ പി റസാഖ്, എ സി സുനൈദ്, കാഞ്ഞിരോളി
നിസാർ ഹാജി, എ പി കുഞ്ഞബ്ദുള്ള, പി വി ഖാസിം, ടി കെ ഹംസ, ഇസ്മായിൽ അൻവരി, മഠത്തിൽ അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. വി അബ്ദുറഹിമാൻ, ഖാസിയെ പൊന്നാടയണിയിച്ചു. മഹല്ല് ജമാഅത്തു കമ്മിറ്റി പ്രസിഡന്റ് വി എം സലാം ഹാജി അധ്യക്ഷൻ ആയിരുന്നു സെക്രട്ടറി പി എം അഷ്‌റഫ് സ്വാഗതവും ട്രഷറർ വി കെ മഹമൂദ്
ഹാജി നന്ദിയും പറഞ്ഞു ഈ വർഷം സമസ്ത യുടെ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മഹല്ല് ജമാഅത്ത് പരിധിയിലെ പത്തോളം മദ്രസ്സകളിലെ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം നടന്നു.
Discussion about this post