പയ്യോളി : അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിന്റെയും കൊളാവിപ്പാലം കോട്ടക്കടപ്പുറം എൽ.പി.സ്കൂളിന്റെയും ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് തുടക്കമിട്ടു. പയ്യോളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ

സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ കുട്ടികൾക്ക് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. എം രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് പി കെ ഷൈമ ടീച്ചർ ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ

കൊളാവിപ്പാലം, പ്രജിലാൽ അയനിക്കാട്, എം ടി കെ ഭാസ്ക്കരൻ ,എം ടി നാണു മാസ്റ്റർ, വി ഗോപാലൻ, എം ടി രത്നാകരൻ, രാജീവൻ കെ ടി, അബ്ദുള്ള എ ടി, പി ടി വി രാജീവൻ എന്നിവർ പ്രസംഗിച്ചു. രേഷ്മ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.










































Discussion about this post