പയ്യോളി: അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ അയനിക്കാട്ടെ മാതൃഭൂമി പത്ര ഏജന്റ് രവീന്ദ്രനെ എന്റെ ഗ്രാമം അയനിക്കാട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും അപകടാവസ്ഥയിലായിരുന്നു. വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്ന സംഭവം, പുലർച്ചെ പത്രമെടുക്കാൻ പോയ രവീന്ദ്രന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഉത്തരവാദപ്പെട്ട വരെ അറിയിക്കുകയും പരിഹാരമുണ്ടാവുകയും ചെയ്യുകയായിരുന്നു.

സൊസൈറ്റി ചെയർമാൻ കെ പി ഗിരീഷ് കുമാർ പൊന്നാട അണിയിച്ചു. കൺവീനർ ഷജിൽ കുണ്ടാടേരി ഉപഹാര സമർപ്പണം നടത്തി. അഡ്മിൻമാരായ സി നാസിഫ് മാസ്റ്റർ, ഷൈനു കുന്നുംപുറത്ത്, എം കെ ശ്രീജിത്ത്, എൻ ടി അതുൽ, ഇക്ബാൽ കായിരികണ്ടി, രാധാകൃഷ്ണൻ തട്ടുപൊയിൽ, കെ നൗഫി സംബന്ധിച്ചു.


Discussion about this post