പയ്യോളി: അയനിക്കാട് കളരിപ്പടി ശ്രീ മരുന്നോളി പരദേവത ചാമുണ്ഡേശ്വരി ക്ഷേത്ര തിറ മഹോത്സവത്തിന് തുടക്കമായി. ഫെബ്രു. 14 മുതൽ 16 വരെ നടക്കുന്ന തിറ മഹോത്സവം കോവിഡ് മാനദണ്ഡം പാലിച്ചാണ് ആഘോഷിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉത്സവം രണ്ടാം ദിനമായ ഇന്ന് ചൊവ്വാഴ്ച വൈകു. 4 മുതൽ ഇളനീർ വരവുകൾ, 6.30 ന് ദീപാരാധന, രാത്രി 7 മുതൽ പരദേവത, കുട്ടിച്ചാത്തൻ, ചാമുണ്ഡേശ്വരി വെള്ളാട്ടങ്ങൾ, 11 ന് പൂക്കലശം വരവ്, തുടർന്ന് ഗുളികൻ വെള്ളാട്ടം, 11.30 മുതൽ ചാമുണ്ഡേശ്വരി, ഗുളികൻ, പരദേവത, കുട്ടിച്ചാത്തൻ ഇളം കോലങ്ങൾ,
16 ന് ബുധനാഴ്ച രാവിലെ 7 മുതൽ ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ, പരദേവത തിറ തുടർന്ന് കനലാട്ടത്തോടെ ചാമുണ്ഡേശ്വരി തിറ എന്നിവ ഉണ്ടാവും.
Discussion about this post