പയ്യോളി: അയനിക്കാട് കളരിപ്പടി മമ്പറംഗേറ്റ് ശ്രീഭഗവതി കോട്ടക്കൽ ദേവീക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. മുയിപ്പോത്ത് പ്രവീൺ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു.

ഉത്സവം 20, 21, 22 തിയ്യതികളിൽ നടക്കും. ഇന്ന് രാത്രി 7.30 ന് നടത്തിറ, 21 ന് വെെകു: 3 മണി മുതൽ ഇളംനീർ വരവുകൾ, 5.30 ന് താലപ്പൊലി വരവ്, 6.30 ന് ദേവീ വെള്ളാട്ടം, രാത്രി 7 മണിക്ക് തണ്ടാൻ വരവ്, തുടർന്ന് 8 മുതൽ 22 ന് രാവിലെ 8 മണി വരെ ശ്രീ ചാമുണ്ഡേരി വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെളളാട്ടം, ഗുരുദേവൻ വെള്ളാട്ടം, ദേവീ തിറ, ഗുരുതി തർപ്പണം എന്നിവയുണ്ടാകും. കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.







































Discussion about this post