പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് പള്ളിക്ക് സമീപം കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്കറ്റു. അയനിക്കാട് തൈക്കണ്ടി ഡാന ഫാത്തിമ (13) യ്ക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്.
സ്കൂൾ വിട്ട് തിരിച്ചു വരികയായിരുന്ന വിദ്യാർഥിനിയെ, വേഗതയിൽ വന്ന PY 03 B 6166 നമ്പർ കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനി കാറിലേക്ക് വീണ് ചില്ലുതകർന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
Discussion about this post