പയ്യോളി: അയനിക്കാട് വെസ്റ്റ് യു പി സ്കൂളിൽ രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസും, മാതൃസംഗമ യോഗവും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പിഎം റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ ശ്രീമതി ഷൈമ ശ്രീജു അധ്യക്ഷത വഹിച്ചു.പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജാഗ്രതാസമിതി ഉപദേശകസമിതിഅംഗം ഡോ. ശശികുമാർ പുറമേരി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് നയിച്ചു. പി എം അഷറഫ്, അബ്ദുൽ റഹീം, ജീഷ്മ എ എം, രമ പി കെ എന്നിവർ പ്രസംഗിച്ചു.
പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി എം റിയാസിനെ പ്രധാനാധ്യാപകൻ എടി മഹേഷ് മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. എം പി ടി എ ചെയർപേഴ്സൺ നഹിത ത്വൽഹത്ത് നന്ദി പറഞ്ഞു.





































Discussion about this post