പയ്യോളി: വർഷങ്ങൾക്കിപ്പുറം അവർ നാളെ വീണ്ടും ഒത്തു ചേരും. വിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘മഷിത്തണ്ട്’ പൂർവാധ്യാപക -വിദ്യാർഥി സംഗമത്തിലാണ് അയനിക്കാട് വെസ്റ്റ് യു പി സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുചേരുന്നത്. ഫെബ്രു. 14 ന് ശനിയാഴ്ച രാവിലെ 10 ന് പ്രശസ്ത സിനിമാ – നാടക നടൻ മുഹമ്മദ് പേരാമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹയറുന്നിസ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ബാലകൃഷ്ണൻ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.
രാവിലെ 9 ന് രജിസ്ട്രേഷൻ, ഓർമ മരം, സ്മരണാഞ്ജലി, 9.30 ന് അസംബ്ലി, 9.50 ന് സുവർണജൂബിലി വൃക്ഷത്തെ നടീൽ, 11.30 ന് പൂർവാധ്യാപകരെ പൂർവ വിദ്യാർഥികൾ ആദരിക്കുന്ന ചടങ്ങ് ‘സമാദരണം’, 12 ന് അധ്യാപക വിദ്യാർഥി സംവാദം ‘പായ്യാരം പറച്ചിൽ’, ഉച്ച തിരിഞ്ഞ് 2 ന് അധ്യാപകനും സോഷ്യൽ മീഡിയ ഫെയിം മലപ്പുറം ഷഫീഖ് ബാവയും പൂർവ്വ വിദ്യാർഥികളും ഒരുക്കുന്ന കലാസായാഹ്നം, തുടർന്ന് മഷിത്തണ്ട് സമാപിക്കും.







































Discussion about this post