പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം നാളെ നടക്കും. ക്ഷേത്രം മേൽശാന്തി ആലപ്പുഴ അപ്പു ശാന്തി, കുഞ്ഞിക്കുട്ടൻ ശാന്തി ആലപ്പുഴ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 3 ന് ശനിയാഴ്ച രാവിലെ 5 .30 മുതൽ അയനിക്കാട് സമുദ്രത്തീരത്ത് വച്ച് ബലിതർപ്പണ കർമ്മം നടക്കും.
കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി വിശേഷാൽ പൂജകൾ നടക്കും. ബലിതർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അന്വേഷണത്തിനായി 98468 46543 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികളായ വി ഗോപാലൻ, എം പി ഭരതൻ എന്നിവർ അറിയിച്ചു.
Discussion about this post