
പയ്യോളി: കരുന്നുകൾക്ക് ആവേശമായി അംഗൻവാടി പ്രവേശനോത്സവം. പയ്യോളി നഗരസഭ ഒമ്പതാം ഡിവിഷൻ അയനിക്കാട് 114 -ാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം നഗരസഭാംഗം അൻവർ കായിരി കണ്ടി ഉദ്ഘാടനം ചെയ്തു.

എം പ്രഭാകരൻ അധ്യക്ഷത വഹിച്ചു.പി കെ അനീഷ്, പറമ്പത്ത് ശ്രീധരൻ മാസ്റ്റർ, കെ പി ഗിരീഷ് കുമാർ, ധനഞ്ജയൻ വാളാം വീട്ടിൽ, സീത നാഗത്തോടി, റുഖിയ ഇൻസാഫ്, ശോഭ ടീച്ചർ, രമ എളോടി, സാവിത്രി, ശാന്ത പ്രസംഗിച്ചു.
കുട്ടികളുടെ കലാപരിപാടികളും മധുരപലഹാര വിതരണവും നടത്തി. ഏകദേശം പതിനഞ്ചോളം കുരുന്നുകൾ പ്രവേശനം നേടി.എല്ലാ കുട്ടികൾക്കും സമ്മാനം നൽകി.


Discussion about this post