തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃദ് സമിതിയും ഉദയ സമുദ്രയും സംഘടിപ്പിക്കുന്ന നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം നടന്നു. വെള്ളം മികച്ച ചിത്രമായി തെരെഞ്ഞെടുത്തു. ജി പ്രജേഷ് സെണ്‍ൻ്റെ സംവിധാനത്തിൽ ഫ്രെണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രണ്‍ജിത് മണബ്രക്കാട്ട്, ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജി പ്രജേഷ് സെണ്‍ തന്നെയാണ് മികച്ച സംവിധായാകാൻ.
ഹോമിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനായും മികച്ച നടിയായി നിമിഷ സജയനെയും തെരഞ്ഞെടുത്തു. നായാട്ടിലെയും മാലിക്കിലെയും പ്രകടനതിന്നാണ് നിമിഷ മികച്ച നടിയായി തെരഞ്ഞെടുത്തത്. പ്രേം നസീര്‍ ഫിലിം ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബികയ്ക്ക് സമ്മാനിക്കും.
മറ്റ് അവാര്‍ഡുകള്‍: –
പ്രത്യേക ജൂറി പുരസ്ക്കാരം: ഇ എം അഷ്റഫ് (സംവിധായകന്‍, ചിത്രം: ഉരു), മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു. നിര്‍മ്മാതാവ്: മണ്‍സൂര്‍ പള്ളൂര്‍, മികച്ച സഹനടന്‍ : അലന്‍ സിയാര്‍ ( ചിത്രം: ചതുര്‍മുഖം ), മികച്ച സഹനടി :മഞ്ജു പിള്ള (ചിത്രം: ഹോം), മികച്ച തിരകഥാകൃത്ത് : എസ്. സഞ്ജീവ് (ചിത്രം: നിഴല്‍), മികച്ച ക്യാമറാമാന്‍ : ദീപക്ക് മേനോന്‍ (ചിത്രം: നിഴല്‍), മികച്ച പാരിസ്ഥിതിക ( ചിത്രം: ഒരില തണലില്‍, നിര്‍മ്മാതാവ്: ആര്‍. സന്ദീപ് ), മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍ എ മന്‍), മികച്ച ഗാനരചയിതാവ് : പ്രഭാവര്‍മ്മ (ഗാനങ്ങള്‍: ഇളവെയില്‍ …, ചിത്രം: മരക്കാര്‍, കണ്ണീര്‍ കടലില്‍ …., ചിത്രം: ഉരു ), മികച്ച സംഗീതം: റോണി റാഫേല്‍ (ചിത്രം: മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് ( ചിത്രം: കാവല്‍, ഗാനം: കാര്‍മേഘം മൂടുന്നു …..), മികച്ച ഗായിക : ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്), മികച്ച നവാഗത നടന്‍ : ശ്രീധരന്‍ കാണി (ചിത്രം: ഒരില തണലില്‍), മികച്ച പി ആര്‍ ഒ: അജയ് തുണ്ടത്തില്‍ (ചിത്രം: രണ്ട് ).
ചലച്ചിത്ര – നാടക സംവിധായകനും ഭാരത് ഭവന്‍ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും , സംവിധായകന്‍ ടി എസ് സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമായ ജൂറിയാണ് പത്രസമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.
ഈ വര്‍ഷത്തെ പ്രേം നസീര്‍ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നടി അംബികക്ക് സമര്‍പ്പിക്കും. മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.
Discussion about this post