പയ്യോളി: ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിലും കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ സൂചനാ പണിമുടക്കും ടൗണിൽ പ്രകടനവും നടത്തി. ഓട്ടോ തൊഴിലാകികളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്നലെ വൈകീട്ടായിരുന്നു പ്രതിഷേധത്തിന് കാരണമായ സംഭവമുണ്ടായത്. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് റോഡരികിൽ പാർക്ക് ചെയ്ത മണിയൂർ സ്വദേശിയായ ഡ്രൈവർ എം എം ബാബുവിനെ ഓട്ടോ ടാക്സി ഡ്രൈവർമാർ മർദ്ദിക്കുകയായിരുന്നുവത്രെ. മർദ്ദനത്തിൽ മുഖത്തും കഴുത്തിലും കണ്ണിലും പരിക്കേറ്റു. തുടർന്നുണ്ടായ സംഘർഷം പോലീസെത്തി ഒഴിവാക്കുകയായിരുന്നു.
നേരത്തേ, ഓട്ടോ ഡ്രൈവറും നേതാക്കളുമായ കെ സി സതീശനും, ടി ടി സോമനും ഓട്ടോ ടാക്സി ഡ്രൈവർമാരുടെ മർദ്ദനമേറ്റിരുന്നുവെന്ന് കോ-ഓർഡിനേഷൻ നേതാക്കൾ പറഞ്ഞു.
ഡ്രൈവർ എം എം ബാബുവിനെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ചാ ണ് ഇന്ന് സമരം നടന്നത്.
പി ടി കെ ഗോവിന്ദൻ, കെ സി സതീശൻ, സി വി രാജീവൻ, എം എം ബാബു എന്നിവർ പ്രസംഗിച്ചു.
പാരലൽ സർവീസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർമാരും ഓട്ടോ ടാക്സി ഡ്രൈവർമാരും തമ്മിൽ നേരത്തേ ഇടയ്ക്കിടയ്ക്ക് സംഘർഷമുണ്ടാകാറുണ്ട്. ഈ ചെറിയ കാലയളവിൽ 3 ഓട്ടോ തൊഴിലാളികൾക്ക് മർദ്ദനമേറ്റിരുന്നു. നിയമം നടപ്പാക്കേണ്ടവരുടെ നിസ്സംഗതയാണ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിലെത്തിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റു… നേതാക്കളുടെ പ്രതികരണം,പ്രകടനം… വീഡിയോ കാണാം…
Discussion about this post