തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിക്കുന്നത്. ഭക്തർക്ക് വീടുകളിൽ ഈ സമയത്ത് പൊങ്കാലയിടാം.
രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതിയുണ്ട്. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.രോഗലക്ഷണമുള്ളവര്‍ക്കു ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദേശം
Discussion about this post