തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസും സി പി ഐ എമ്മും ഗുണ്ടകളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്.

ഇതിന് വ്യക്തമായ തെളിവുണ്ടെന്നും സമൂഹമാധ്യങ്ങൾ വഴി അടക്കം ആക്രമണങ്ങൾക്ക് ആഹ്വാനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് പ്രതികളെ ജാമ്യത്തിൽ വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന ഇ പി ജയരാജന്റെ പ്രസ്താവന പൊളിഞ്ഞു. കള്ളക്കേസ് പിന്‍വലിച്ച് ഇ പിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു.



































Discussion about this post