കൊയിലാണ്ടി: ക്ഷേത്ര പൂജാരിക്കെതിരെയുള്ള വധശ്രമ കേസിൽ കുറ്റക്കാർക്ക് തടവും പിഴയും. കൊയിലാണ്ടി ഏഴുകുടിക്കലിൽ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് എസ് ഡി പി ഐക്കാരായ എടക്കുളം കവലാട് സ്വദേശികളായ മുഹമ്മദ് അലി എന്ന ജാക്കി, വി എം ഷബീബ് എന്നിവരെയാണ് ഏഴ് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചത്. കോഴിക്കോട് രണ്ടാം അഡീഷണൽ സെഷൻസ് ജില്ലാ കോടതി ജഡ്‌ജ് പി സെയ്‌തലവിയുടേതാണ് ഉത്തരവ്.
2022 ഫെബ്രുവരി 9 ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കൊയിലാണ്ടി ഏഴുകുടിക്കലിൽ ക്ഷേത്ര പൂജാരി അർഷിതിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്. വീഴ്‌ച വരുത്തിയാൽ മൂന്ന് മാസം അധിക തടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളെ ഇറക്കി തൻ്റെ ഓട്ടോയിൽ തിരികെ വരികയായിരുന്ന അർഷിതിനെ രാഷ്ട്രീയ വിരോധം വച്ച് തീരദേശ റോഡിൽ കാവലാട് വെച്ച് ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
പ്രദേശത്തെ എസ് ഡി പി ഐ ക്രിമിനലുകളായ ഇവർ അർഷിതിനെ ഇരുമ്പ് പൈപ്പ്, ഇടിക്കട്ട എന്നിവകൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്സ്. എസ് ഡി പി ഐക്കാർ കൊയിലാണ്ടി ഹാർബറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നാട്ടുകാർ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അർഷിതിനെ അക്രമി സംഘം അക്രമിച്ചത്.







































Discussion about this post