പയ്യോളി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പിടികൂടി. പയ്യോളി ബീച്ച് റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വെസ്റ്റേൺ ബാങ്കിലാണ് മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ചത്. പയ്യോളി പടിഞ്ഞാറേ കണ്ടി റിഹാദ് (22) ആണ് പിടിയിലായത്. ഇന്നുച്ചയ്ക്ക് ആണ് സംഭവം.
മുക്ക് പണ്ടം പണയം വെക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏഴു പവനോളം വരുന്ന മാല പണയം വെച്ച് ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപയാണ് ഇയാൾക്ക് ആവശ്യമായിരുന്നത്. മാനേജരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുൻസിഫ് മജിസ്ട്രേറ്റ് കെ മിഥുൻ റോയ് റിമാൻഡ് ചെയ്തു.
Discussion about this post