കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് രാജിവച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് രാജിക്കത്ത് കൈമാറി.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.നേരത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവി ന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അഡ്വ. രാജേഷ് മേനോന് ആണ് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കേസിന്റെ വിചാരണം ജൂലൈ ഒന്നിന് ആരംഭിക്കും.
മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ നടക്കുന്ന കേസിലെ വിചാരണ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു.
പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്നാണ് മധുവിന്റെ അമ്മയും സഹോദരിയും ആരോപിച്ചത്. പത്താം സാക്ഷി ഉണ്ണികൃഷ്ണന്, പതിനൊന്നാം സാക്ഷി ചന്ദ്രന് എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയത്. ഇതിന് പിന്നാലെയാണ് രാജേന്ദ്രന് രാജി വച്ചിരിക്കുന്നത്.
Discussion about this post