വടകര: കരിമ്പനപ്പാലത്ത് പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻ്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലറായ ജ്യോതി ഓട്ടോ ഫ്യൂയൽസിന് നേരെയാണ് ആക്രമണമുണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖ് (24) നെയാണ് അക്രമിച്ചത്.
തലയ്ക്ക് പരിക്കേറ്റ ഇയാളെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30യോടെയാണ് സംഭവം. ഓഫീസിന് മുൻഭാഗത്തെ ഗ്ലാസും, മേശയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്ലാസും തകർക്കപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയോടെ ബൈക്കുമായെത്തിയ മൂന്ന് പേർ പെട്രോൾ നിറച്ചതിന് ശേഷം പണം നൽകാതെ ജീവനക്കാരുമായി വാക്തർക്കത്തിലാവുകയായിരുന്നു. തുടർന്ന് തിരിച്ചുപോയ സംഘത്തിലെ രണ്ടു പേർ കല്ലുമായി വീണ്ടുമെത്തി അക്രമം
അഴിച്ചുവിടുകയായിരുന്നു. വൈശാഖിൻ്റെ ആക്രമിക്കുകയും തുടർന്ന് ഗ്ലാസുകൾ തകർക്കുകയുമായിരുന്നെന്ന് പറയുന്നു.
ആക്രമണം സംബന്ധിച്ച് ജ്യോതി ഓട്ടോ ഫ്യൂയൽസ് അധികൃതർ, വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വടകര കരിമ്പനപ്പാലത്ത് പെട്രോൾ പമ്പിന് നേരെ ആക്രമണം;സി സി ടി വി ദൃശ്യങ്ങൾ കാണാം…
Discussion about this post