തൃശൂർ : നടന് സുനില്‍ സുഗദയുടെ കാറിനു നേരെ ആക്രമണം. സുനിലിന്റെ സുഹൃത്തുക്കളായ രണ്ട് പേർക്ക് മർദനമേറ്റു. അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മാളയ്ക്ക് അടുത്ത് കുഴിക്കാട്ടുശേരിയിലായിരുന്നു സംഭവം. കാറില്‍ സു
നില് സുഖദ ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമിച്ചത്. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു. നാടകവുമായി ബന്ധപ്പെട്ടാണ് സുനിലും സുഹൃത്തുക്കളും ഇവിടെയെത്തിയത്.
Discussion about this post