കൊയിലാണ്ടി: പുളിയഞ്ചേരി ലീഗ് ഓഫീസിന് നേരെ ആക്രമണം. കസേരകൾ, ജനൽ ഗ്ലാസുകൾ, ഫാനുകൾ, യു പി എസ് ഉൾപെടെയുള്ള ഉപകരണങ്ങൾ, കാരംസ് ബോർഡ് എന്നിവ തകർത്തു. അക്രമികൾ ഓഫിസിനു മുന്നിലെ കൊടിമരവും പിഴുതെറിഞ്ഞു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവമെന്ന് കരുതുന്നു.
അക്രമത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരെന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി സിഐ എൻ സുനിൽകുമാർ, എസ് ഐമാരായ എം എൻ അനൂപ്, എസ് ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്ത്, പരിശോധിച്ച് അക്രമികളെ പിടികൂടുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്.
Discussion about this post