കണ്ണൂര്‍: ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. പള്ളിയാമൂല സ്വദേശി വിനോദാണ് മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. പള്ളിയാമൂല സ്വദേശി അനുരാഗും സുഹൃത്തുക്കളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിഗ് സ്ക്രീനിന് മുമ്പില്‍ മെസിയും സംഘവും
നേടിയ വിജയം ആഘോഷിക്കുകയായിരുന്നു. ഈ ആഘോഷം തടയാനെത്തിയതായിരുന്നു വിനോദും സംഘവും. അനുരാഗിനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചു. പിന്നീട് കൈവശമുണ്ടായിരുന്ന വാള് ഉപയോഗിച്ച് വിനോദ് അനുരാഗിനെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. അനുരാഗിന്റെ സുഹൃത്തുക്കള്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post