തൃശ്ശൂര്‍: മൂന്നാം വയസിൽ മൂക്കിലിട്ട നട്ട് പുറത്തെടുത്തത് അഞ്ച് വർഷങ്ങൾക്ക് ശേഷം. നീണ്ട ശസ്ത്രക്രിയയിലൂടെയാണ് എട്ട് വയസുകാരന്റെ മൂക്കിൽ നിന്ന് നട്ട് പുറത്തെടുത്തത്. തുടര്‍ച്ചയായി ശ്വാസതടസവും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിശുരോഗ വിദഗ്ധരെ കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ ചികിത്സക്കായി മാള ബിലീവേഴ്സ് മെഡിസിറ്റി ആശുപത്രിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലൂടെയാണ് നട്ട് കണ്ടെത്തിയത്. തുടർന്ന് ഡോ. ടോം കോശി, അനസ്തേഷ്യ ഡോ. രാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നട്ട് ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കുകയായിരുന്നു. മൂന്നാം വയസിലാണ് നട്ട് മൂക്കിലിട്ടതെന്ന് കുട്ടി ആശുപത്രി അധികൃതരോട് പറയുകയായിരുന്നു.
Discussion about this post