കോഴിക്കോട്: നടക്കാവിലെ എം ഡി എം എ വിൽപ്പനക്കാരനായ ജോബിൻ നടത്തുന്ന ഹോസ്റ്റലില്‍ റെയിഡ്. ജോബിന്റെ പി എം റസിഡന്‍സിയിലാണ് എക്സൈസ് പരിശോധന. ജോബിന് ഒളിവിലാണെന്നാണ് എക്സൈസ് പറയുന്നത്. നടക്കാവിലും പരിസരത്തുമായി അമ്മയ്ക്കൊപ്പം അഞ്ച് ബോയ്സ് ഗേൾസ് ഹോസ്റ്റലുകൾ നടത്തുന്നയാളാണ് ജോബിന്.
നൂറിലേറെ പേർ ഇവിടങ്ങിളിൽ താമസിക്കുന്നുണ്ട്. വീട്ടിനോട് ചേർന്നുള്ള മെസിൽ ഉണ്ടാക്കുന്ന ഭക്ഷണം മൂന്ന് നേരം ഹോസ്റ്റലുകളിൽ എത്തിക്കുന്നത് ജോബിനാണ്. ഹോസ്റ്റൽ ഓഫീസിൽ തന്നെ മാരക രാസ ലഹരി സൂക്ഷിക്കും. രാത്രി ആയാൽ സാധനവുമെടുത്ത് വിൽപനയ്ക്കിറങ്ങും. നഗരത്തിലെ കോളേജ് വിദ്യാർത്ഥികളടക്കം കസ്റ്റമേര്‍സ് നിരവധി പേരാണ്. ഇന്നലെയും നടക്കാവിലെ ഹോസ്റ്റലിൽ രണ്ടുതവണ ജോബിന് എത്തിയിരുന്നു.
Discussion about this post