കോഴിക്കോട് : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കോഴിക്കോട് സിറ്റിയിലെ റിട്ടയർ ചെയ്ത പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ കൂട്ടായ്മയായ ആർച്ച് (അസോസിയേഷന് ഓഫ് റിട്ടയേർഡ് സിറ്റി എച്ച്എംഎസ്) മൂന്ന് ലക്ഷം രൂപ സംഭാവനയായി നൽകി.
2015 ന് ശേഷം കോഴിക്കോട് സിറ്റി ഉപജില്ലയിൽ നിന്ന് റിട്ടയർ ചെയ്ത പ്രധാനാധ്യാപകരുടെ കൂട്ടായ്മയാണ് ആർച്ച്. പ്രസിഡണ്ട് കെ കെ രഘുനാഥ് സെക്രട്ടറി വി പി ചന്ദ്രൻ, ട്രഷറർ അലക്സ് പി ജേക്കബ് എന്നിവർ ചേർന്ന് കോഴിക്കോട് കലക്ടർ സ്നേഹിൽകുമാറിന് തുക കൈമാറി.
Discussion about this post