

തിക്കോടി: പ്രശസ്ത തെയ്യം കലാകാരനായിരുന്ന ഏഷ്യാഡ് സി കെ കുഞ്ഞിരാമനെ അനുസ്മരിച്ചു. എഴുത്ത് കാരനും, കവിയുമായ ഡോ. സോമൻ കടലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളിക്കരയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സി സുരേഷ് അധ്യക്ഷത വഹിച്ചു.

കുഞ്ഞിരാമൻ്റെ ജീവിതത്തെ ആസ്പദമാക്കി കാർട്ടൂണിസ്റ്റ് ഇ സുരേഷ് സംവിധാനം ചെയ്ത ‘ചിലമ്പണിഞ്ഞ ഓർമ്മകൾ’ ഡോക്യുമെൻ്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. തെരുവ് ഗായകൻ ബാബു ഭായിയും, കുടുംബവും സംഗീത പരിപാടി അവതരിപ്പിച്ചു.


ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ശ്രീനിവാസൻ, പഞ്ചായത്ത് അംഗങ്ങളായ പ്രനില സത്യൻ, ഷീബ പുൽപ്പാണ്ടി, ദിബിഷ, പള്ളിക്കര കരുണാകരൻ, ഇ സുരേഷ്, സി കെ രാജീവൻ, റസാഖ് പള്ളിക്കര, ബിജു കേളോത്ത്, സി കെ രാജൻ, കൈനോളി പ്രഭാകരൻ പ്രസംഗിച്ചു.


Discussion about this post