നന്തി ബസാർ: എം കെ അഷ്റഫ് നിസാർ രചന നിർവഹിച്ച ബാലസാഹിത്യ നോവൽ ‘മിറാക്കിൾ വെർനോഗ’ പ്രകാശനം ചെയ്തു. പ്രസിദ്ധ നാടകകൃത്തുംതും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി, കവിയും ചിത്രകാരനുമായ സോമൻ കടലൂരിന് നൽകി പ്രകാശനം നിർവഹിച്ചു.

പാലൂർ സ്നേഹതീരത്ത് നടന്ന ചടങ്ങിൽ ടി വി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനായ ഇബ്രാഹിം തിക്കോടി, ഷഹനാസ് തിക്കോടി, ഉമേഷ് കെ പാനൂർ, കെ ബഷീർ മാസ്റ്റർ, പ്രസംഗിച്ചു. അസീസ് മടപ്പള്ളി സ്വാഗതവും, എം കെ അഷറഫ് നിസാർ നന്ദിയും പറഞ്ഞു.


Discussion about this post