പയ്യോളി: ശൈലി സർവേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക,
ശൈലിയിൽ ഉൾപ്പെട്ട ലെപ്രസി സർവ്വേ വീണ്ടുമെടുക്കുന്നത് തടയുക,
ശൈലിയിൽ ഒ ടി പി സംവിധാനം ഒഴിവാക്കുക, ആശമാരുടെ പ്രവർത്തി സംബന്ധിച്ച് സർക്കുലർ ഇറക്കുക,
ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ, തോന്നും പോലെ ജോലി ചെയ്യിക്കാനുള്ള നീക്കം തടയുക, ഹോണറേറിയം 15,000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ
ആവശ്യങ്ങളുന്നയിച്ച് ആശാവർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) നേതൃത്വത്തിൽ വ്യാഴാഴ്ച പണിമുടക്കി രാപ്പകൽ സമരം നടത്തുകയാണ്.
സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പയ്യോളിയിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാർ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം സിഐ ടി യു ഏരിയ സെക്രട്ടറി കെ കെ പ്രേമൻ ഉദ്ഘാടനം ചെയ്യ്തു. യൂണിയൻ ഏരിയ സെക്രട്ടറി സിന്ധു അധ്യക്ഷത വഹിച്ചു. ഷീന കോയമ്പ്രത്ത്, ബേബി പ്രസംഗിച്ചു.
Discussion about this post