ദിസ്പൂര്‍: ആസാമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 174 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കച്ചാര്‍ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചത്. 12.32 ലക്ഷത്തോളം ആളുകളാണ് ജില്ലയി
ല്‍ പ്രളയബാധിതരായത്. പ്രധാന നദികളെല്ലാം അപകടകരമായ വിധത്തില്‍ കര കവിഞ്ഞ് ഒഴുകുകയാണ്. 50,714 ഹെക്ടര്‍ കൃഷി ഭൂമിയും നശിച്ചു. 23 ജില്ലകളിലായി 404 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 138 കേന്ദ്രങ്ങള്‍ വഴി പ്രളയ ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്.
Discussion about this post