
കൊയിലാണ്ടി: കേരള പോലീസിൻ്റെ ‘യോദ്ധാവ്’ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി ലഹരി വേട്ടയ്ക്ക് തുടക്കമായി. കൊയിലാണ്ടിയിൽ 1500 പാക്കറ്റ് ഹാൻസ് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. രണ്ട് പേർ അറസ്റ്റിലായി നരിക്കുനി കിഴക്കേകണ്ടി മുഹസിൻ (32), തിരുവനന്തപുരം ചരിവ്പൊറ്റയിൽ രാജേന്ദ്രൻ (46) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കെ എൽ 57 പി 7227 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊയിലാണ്ടി സി ഐ എൻ സുനിൽകുമാറിൻ്റെയും, എസ് ഐ അരവിന്ദൻ, എ എസ് ഐ പ്രദീപൻ, ഒ കെ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനടന്നത്. ഉള്ള്യരി ഭാഗത്ത് നിന്ന് വരുകയായിരുന്നുകാർ കുറുവങ്ങാട് ഐ ടി ഐക്ക് സമീപം പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ രണ്ട് ചാക്കുകളിലായി കൊണ്ടുവരികയായിരുന്ന പുകയിലയുല്പന്നങ്ങൾ കണ്ടെടുത്തത്. 977 പാക്കറ്റുകളിലായിരുന്നു ലഹരി വസ്തുക്കൾ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.


Discussion about this post