പുനലൂർ: ആര്യങ്കാവ് ഇടപ്പാളയത്ത് ആറു കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. ഇടപ്പാളയം അങ്കണവാടിയിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടിരുന്നു ശരീരത്തിൽ തടിച്ചുപൊന്തിയ നിലയിലും പനിയുമായിരുന്നു രോഗലക്ഷണങ്ങൾ.
തക്കാളിപ്പനി സ്ഥിരീകരിച്ചതോടെ അങ്കണവാടി താത്കാലികമായി ഒരാഴ്ചത്തേക്ക് അടച്ചിടാൻ ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച കഴുതുരുട്ടി ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.അരുൺകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹസീം എന്നിവർ അങ്കണവാടിയിലെത്തി കുട്ടികളെ പരിശോധിച്ചു. തുടർന്നുള്ള ദിവസം പഞ്ചായത്തിലെ വാർഡുകളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പനിപരിശോധന നടത്തുന്നതിനുള്ള നടപടിയെടുക്കും.
Discussion about this post