പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് അറുവയിൽ പ്രദേശത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്മാരെ ആദരിച്ചു. അനുമോദന ചടങ്ങ് സംസ്ഥാന അവാർഡ് ജേതാവ് സജി മൂരാട് ഉദ്ഘാടനം ചെയ്തു.
▪️എം.ടി രമേശൻ (സാഹിത്യം )
▪️അമൽ പി.കെ (ലളിതഗാനം ,അഷ്ട പദി സംസ്ഥാന സ്കൂൾ കലോത്സവം First )
▪️സംഘമിത്ര (പ്രസംഗം, സംസ്ഥാന സ്കൂൾ കലോത്സവം First )
▪️അശ്വതി ഒ.എൻ ,( സംസ്ഥാന മിനി വോളിബോൾ ടീമാംഗം )
▪️ബൈജു ഇരിങ്ങൽ (സാഹിത്യം )
എന്നിവരെയാണ് ചടങ്ങിൽ വെച്ച് ആദരിച്ചത്
വി.പി നാണു മാസ്റ്റർ ,പടന്നയിൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ചാത്തോത്ത് സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രത്നാകരൻ പടന്നയിൽ സ്വാഗതവും ടി.രമേശൻ നന്ദിയും പറഞ്ഞു.
Discussion about this post