പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവം ജനുവരി 25 മുതൽ 28 വരെ നടക്കും. ഉത്സവം 26 ന് ബുധനാഴ്ച കൊടിയേറും. വൈകീട്ട് 6ന് നട്ടത്തിറ. 27 ന് വ്യാഴാഴ്ച കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, അച്ഛൻ ദൈവം വെള്ളാട്ടം, വസൂരിമാല ഭഗവതി വെള്ളാട്ടം, 28 ന് വെള്ളിയാഴ്ച കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, അച്ഛൻ ദൈവം തിറ, വസൂരിമാല ഭഗവതി തിറ എന്നിവ നടക്കും. തുടർന്ന് ഗുരുതി തർപ്പണത്തോടെ അരി ചാർത്തി , ക്ഷേത്ര ചടങ്ങുകൾക്ക് സമാപനമാവും.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ വർഷവും സമൂഹസദ്യ ഉണ്ടാവുന്നതല്ല. കൂടാതെ ക്ഷേത്രത്തിലേക്കുള്ള വരവുകൾ, ചടങ്ങ് മാത്രമായി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.
ഉത്സവത്തോടനുബന്ധിച്ച് 25 ന് ചൊവ്വാഴ്ച പ്രദേശത്ത് വിവിധ മേഖലകളിൽ പ്രതിഭകളായിട്ടുള്ളവരെ അനുമോദിക്കുന്ന ചടങ്ങ് നടക്കും. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സജി മൂരാട് അനുമോദന സദസ് ഉദ്ഘാടനം ചെയ്യൂമെന്നും പ്രസിഡണ്ട് സി സുനിൽകുമാർ, സെക്രട്ടറി രത്നാകരൻ പടന്നയിൽ എന്നിവർ അറിയിച്ചു.
Discussion about this post