പയ്യോളി : ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്നു നല്‍കിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ‘ലൈന്‍ സ്റ്റെന്‍സില്‍ പോര്‍ട്രൈറ്റ്’ കേവലം പത്തു നിമിഷങ്ങള്‍ കൊണ്ട് വരച്ച് ഇന്‍ഡ്യ ബുക്ക് ഇന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി തിക്കോടി പെരുമാള്‍പുരം സ്വദേശിയായ അരുണ്‍വിനോദ്…
പെരുമാള്‍പുരം ചെറുകുറ്റി ശ്രീ ഗോവിന്ദത്തിലെ വിനോദ് -മിനി ദമ്പതികളുടെ മകനാണ് അരുണ്‍. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അരുൺ ഇപ്പോൾ ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ പഠനം നടത്തി വരികയാണ്. ഇൻസ്റ്റഗ്രാം വഴിയും അല്ലാതെയും സ്റ്റെൻസിൽ പോർട്രൈറ് ഫോട്ടോകൾക്ക് ആവശ്യക്കാർ ഏറെയാണ്. മറ്റു റെക്കോർഡ് നേട്ടങ്ങൾ കൂടെ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അരുണ്‍.
Discussion about this post