പയ്യോളി: മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെറ്റൽ വാദ്, ആർ ബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധം സി പി ഐ എം ജില്ല കമ്മിറ്റി അംഗം ഡി ദീപ ഓൾഗ ഉദ്ഘാടനം ചെയ്തു.
ഡോ. ആർ കെ സതീഷ് അധ്യക്ഷത വഹിച്ചു. എൻ കെ അബ്ദുൾ സമദ് പ്രസംഗിച്ചു. മേഖല സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും റഫീക്ക് പറോളി നന്ദിയും പറഞ്ഞു.
Discussion about this post