അരിക്കുളം: യു പി സ്കൂളിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കള്ളർ കുന്നത്ത് ഹൗസിൽ സായൂജ് (35) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ സായൂജിനെ ഉടൻ കൊയിലാണ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിക്കുളത്തെ കള്ളർ കുന്നത്ത് ഗോപാലൻ – വസന്ത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷ ഗിന, സന്ദീപ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Discussion about this post