മൂടാടി : കരുണാർദ്ര സമൂഹത്തിനായ് കൈകോർക്കാം എന്ന സന്ദേശമുയർത്തി ദയ സ്നേഹതീരം പാലിയേറ്റീവ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ ‘അരികെ’ അയൽപക്ക സദസ്സ് സംഘടിപ്പിച്ചു. നന്തിയിലെ സബ് സെൻ്റർ കൺവീനർ ടി കെ കബീറിൻ്റെ വസതിയിൽ വെച്ച് നടന്ന സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദലി പി.കെ. ഉദ്ഘാടനം ചെയ്തു.
സാന്ത്വന പരിചരണത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ദയ സ്നേഹതീരം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാന്ത്വനം കടലൂർ ചെയർമാൻ മജീദ് റവാബി അധ്യക്ഷനായ ചടങ്ങിൽ ഡോക്ടർ സൻഫി പി.കെ. പ്രാഥമിക ജീവൻ രക്ഷാപരിശീലനത്തിന് നേതൃത്വം നൽകി.
ആപൽഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷാ രീതികളെക്കുറിച്ച് ഡോക്ടർ നൽകിയ പ്രായോഗിക പരിശീലനം പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി. പ്രമുഖ പാലിയേറ്റീവ് പ്രവർത്തകൻ ബഷീർ കോവുമ്മൽ പാലിയേറ്റീവ് കെയറിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സന്നദ്ധ പ്രവർത്തകരുടെ ചുമതലകളെക്കുറിച്ചും ക്ലാസ് എടുത്തു. ഹനീഫ സ്റ്റാർ, കക്കുളം കുഞ്ഞബ്ദുള്ള, സി കെ അബൂബക്കർ പ്രസംഗിച്ചു. റഷീദ് മണ്ടോളി സ്വാഗതവും ടി കെ കബീർ നന്ദിയും പറഞ്ഞു.





































Discussion about this post