ഡൽഹി : അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ദേഹത്ത് ടോയ്‌ലെറ്റ് ക്ലീനർ വീണ യുവാവിന് പരിക്ക്. ആസിഡ് അടങ്ങിയ ടോയ്‌ലറ്റ് ക്ലീനർ വീണാണ് രാജേശ്വർ എന്നയാൾക്ക് പൊള്ളൽ ഏറ്റത്. ഡൽഹിയിലെ ഉത്തം നഗറിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് ആക്രമണത്തെ കുറിച്ചുള്ള റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നത്.
ഇയാളുടെ മകൻ വളർത്ത് നായയെ കൊണ്ട് നടക്കാനിറങ്ങിയപ്പോൾ പ്രതിയായ അയൽവാസി ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ, അസഭ്യം പറയാന്‍ തുടങ്ങി. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കമായി. പിന്നാലെ പ്രതി വീടിനകത്ത് നിന്ന് ടോയ്‌ലെറ്റ് ക്ലീനർ തുറന്ന് രാജേശ്വറിന്‍റെയും കുട്ടിയുടെയും ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. എന്നാൽ
അക്രമണത്തിൽ രാജേശ്വർക്ക് മാത്രമാണ് പരിക്കേറ്റത്. നിലവിൽ ഇയാൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതിയുടെ വീട്ടിൽ നിന്ന് ടോയ്‌ലറ്റ് ക്ലീനർ ലിക്വിഡ് കുപ്പി കണ്ടെടുത്തതായും ഇയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ഇപ്പോൾ അന്വേഷണം നടത്തി വരികയാണെന്നും റിപ്പോർട്ടുകൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Discussion about this post