കോഴിക്കോട്: ബസ്സുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിച്ചു. ബസ് ഡ്രൈവർ കൊയിലാണ്ടി ഇരിങ്ങൽ കോട്ടക്കൽ മേത്തലകത്ത് അബ്ദുറഹ്മാൻ്റെ മകൻ നൗഷാദി (46) നാണ് തലയ്ക്ക് ലിവർ കൊണ്ടുള്ള മർദ്ദനത്തിൽ പരിക്കേറ്റത്. ഇത് സംബന്ധിച്ച് മറ്റൊരു ബസ്സിലെ ഡ്രൈവർ ആയ ഷഹീറിനെതിരെ കോഴിക്കോട് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
പുതിയ ബസ്റ്റാൻഡിൽ കണ്ണൂർ ബസ് നിർത്തിയിടുന്ന ട്രാക്കിലാണ് ആക്രമണമുണ്ടായത്. കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL 58 J 8687 നമ്പർ ഡിടിഎസ് ക്ലാസിക് ബസ്സിന്റെ ഡ്രൈവറായ
നൗഷാദിനെ KL 58 AJ 0207 സായി കൃഷ്ണ ബസ്സിന്റെ ഡ്രൈവർ ഷഹീർ ലിവർ കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ നൗഷാദ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടി. നൗഷാദിൻ്റെ പരാതിയിൽ ഷഹീറിനെതിരെ കസബ പോലീസ് കേസെടുത്തു. ഇരു ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു
Discussion about this post