കൊയിലാണ്ടി: അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ 9 -ാമത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.
കരിവെള്ളൂർ വാച്ച വാധ്യാരില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി നീലമന രാജനാരായണൻ എമ്പ്രാന്തിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പാതിരി ശ്ശേരി ഇല്ലം വിനോദ് നമ്പൂതിരിപ്പാട് യജ്ഞവേദിയിൽ ദീപ പ്രോജ്ജലനം നടത്തി.

സപ്താഹ സമിതി ചെയർമാൻ സുരേന്ദ്രൻ കണ്ടച്ചങ്കണ്ടി അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം കെ ലോഹ്യ കർഷക അവാർഡ് ജേതാവ് ഒ കെ സുരേഷിനെ ആദരിച്ചു. ഒറവിങ്കൽ ക്ഷേത്രഭാരവാഹികളായ എൻ വി സുധാകരൻ, ബാലകൃഷ്ണൻ തൃപുര, പ്രസംഗിച്ചു. അരീക്കുന്ന് ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി സി എം പീതാംബരൻ സ്വാഗതവും ജോ. സെക്രട്ടറി വാസു മേലമ്പത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് കെ മുരളീധരന്റെ പേരിൽ ക്ഷേത്രത്തിൽ നിറമാല വിളക്ക്, ഗണപതി ഹോമം എന്നിവ നടന്നു. ആചാര്യന്റെ യജ്ഞ മാഹാത്മ്യ പ്രഭാഷണവും നടന്നു.








































Discussion about this post