അയനിക്കാട്: റിക്രിയേഷൻ സെന്റർ വായനശാലയും പുര റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പുസ്തക കൂട് പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തകം അവന്തിക ഏറ്റുവാങ്ങി.
കൊയിലാണ്ടി ലൈബ്രറി കൗൺസിലിലെ കെ വി രാജൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ റഷീദ് പാലേരി, എം പ്രഭാകരൻ, പി എം അഷ്റഫ്, പി ബാലൻ, ബാബു കുരുണ്ടി പുറത്ത്, വി വനജ എന്നിവർ പ്രസംഗിച്ചു.
Discussion about this post