

പയ്യോളി: നാടൊന്നടങ്കം കീഴൂരിലേക്ക് ഒഴുകും. ഇനിയുള്ള രണ്ടാഴ്ചക്കാലം കീഴൂരും പരിസരപ്രദേശങ്ങളും ഉത്സവലഹരിയിലായിരിക്കും.
കീഴൂർ മഹാശിവക്ഷത്ര ആറാട്ടുത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ ഉത്സവാഘോഷങ്ങളുടെ രാവിരവുകൾ.

വാതിൽകാപ്പവരുടെ അനുഗ്രഹത്തിനായി നാനാ ദേശങ്ങളിൽ നിന്നും ഭക്തരെത്തും. ഇന്ന് രാത്രി 7 മണിക്ക് തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കർമം നിർവഹിക്കും.


എല്ലാവിഭാഗം ജനങ്ങൾക്കും
ക്ഷേത്രാചാരങ്ങളിലും ചടങ്ങുകളിലും പ്രത്യേക പങ്കാളിത്തമുണ്ടെന്നതാണ് ആറാട്ടുത്സവത്തിൻ്റെ സവിശേഷത. പലപ്രദേശത്തിനും മറ്റ് ക്ഷേത്രങ്ങൾക്കും കീഴൂർ ഉത്സവത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അതിൽ പ്രധാനമാണ് ചിങ്ങപുരം കൊ ങ്ങന്നൂർ ഭഗവതിക്ഷേത്രത്തിൽനി ന്നുള്ള എഴുന്നള്ളത്ത്.


പയ്യോളി തീരദേശമുൾപ്പെടെയുള്ള സ്ഥല ങ്ങളിൽനിന്നും വരുന്ന ഭക്തിസാ ന്ദ്രമായ എഴുന്നള്ളിപ്പുകളും വരവുകളുമുണ്ട്. ക്ഷേത്ര ചടങ്ങുകൾ 16-ന് സമാപിക്കുക. എങ്കിലും, രണ്ടാഴ്ചക്കാലത്തോളം കീഴൂരിൽ ഉത്സവ കാലമായിരിക്കും.
കൊടിയേറ്റത്തിന് ശേഷം രാത്രി എട്ടുമണിക്ക് ശ്രീനന്ദ് വിനോദ് നയിക്കുന്ന ഗാനമേളയുമുണ്ടാകും.


Discussion about this post