പരവനടുക്കം: ജമാ അത്തെ ഇസ്‌ലാമി കാർക്കുനും കൈന്താറിൽ താമസിക്കുന്ന അറബിക് അധ്യാപകനും പണ്ഡിതനുമായ സി എൽ മൊയ്തീൻ കുഞ്ഞി ഉമരി (78) അന്തരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ജി എച്ച് എസ് ചന്ദ്രഗിരി, ജി എച്ച് എസ് കാസർകോട്, ജി എച്ച് എസ് ചെമ്മനാട്, എൻ എ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എരു തുംകടവ് തുടങ്ങി നിരവധി സ്കൂളുകളിൽ അധ്യാപകനായിരുന്നു. ആലിയ അറബിക് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ജാമിഅ ദാറുസ്സലാം ഉമറാബാദിൽ നിന്നും ഉപരി പഠനം. കെ എ ടി എഫ് ജില്ലാ പ്രസിഡൻ്റ്, ചെമ്മനാട് ജമാഅത്ത് സെക്കൻഡറി മദ്രസ സദർ മുഅല്ലിം, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ, ചെമ്മനാട് ജമാഅത്ത് കമ്മറ്റി അംഗം, ലേസ്യത്ത് മഹൽ കമ്മറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: കെ എം സഫിയ നായന്മാർമൂല. മക്കൾ:
സി എൽ മുഹമ്മദ് യാസിർ (അധ്യാപകൻ, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ), സി എൽ സെമീഹ, സി എൽ യാസ്മിൻ, സി എൽ സബീല, സി എൽ മുഹമ്മദ് സാബിഖ് (അധ്യാപകൻ, ടി ഐ എച്ച് എസ് എസ് നായന്മാർമൂല), സി എൽ മുഹമ്മദ് സാജിദ് (അക്കൗണ്ടൻ്റ്, ലുലൂ ഇൻ്റർനാഷണൽ ഖത്തർ).
മരുമക്കൾ: സി.എൽ സബീന കൊല്ലമ്പാടി (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ), എ പി മുനീറുദ്ദീൻ കുമ്പള (ഡെൽറ്റ ഇലക്ട്രോണിക്സ്), മുഹമ്മദ് കുഞ്ഞി അത്തർ കോട്ടിക്കുളം (അബൂദാബി), നിസാമുദ്ദീൻ ഫോർട്ട് റോഡ് (ദുബായ്), നസീബ പള്ളം, ലുബാബ എരുതുംകടവ്. സഹോദരങ്ങൾ: സി എൽ അബ്ദുല്ല, സി എൽ അഹമ്മദ്, നബീസ, സഫിയ, റുഖിയ്യ, പരേതരായ സി എൽ മാഹിൻ, ഖദീജ, സൈനബി.
ഖബറടക്കം വ്യാഴം രാവിലെ 10 മണിക്ക് ചെമ്മനാട് ജമാഅത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Discussion about this post