പയ്യോളി : പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിൽ വരുത്തുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി എന്ന പദ്ധതിയിലൂടെ ,ഇരിങ്ങൽ സർഗാലയിലെ കുളത്തിൽ നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ എ നിർവ്വഹിച്ചു.
പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ മുഹമ്മദ് അഷ്റഫ് . കോഴിക്കോട് ജില്ല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി , സർഗാലയ സി.ഇ ഒ ഭാസ്കരൻ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദിൽന ഡി.എസ്. സംബന്ധിച്ചു.
Discussion about this post