കൊയിലാണ്ടി : അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, സോഷ്യലിസ്റ്റും ആർ.ജെ.ഡി നേതാവുമായ കുനിക്കാട്ടിൽ മീത്തൽ കെ എം അപ്പു നായർ (84) അന്തരിച്ചു. കൂത്താളി – മുതുകാട് സമര സേനാനിയാണ്.
അരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ, അരിക്കുളം ഊരള്ളൂർ അഗ്രികൾച്ചർ ആന്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, അരിക്കുളം ക്ഷീര സഹകരണ സൊസൈറ്റി ഡയരകടർ,കാർഷികവികസന സമിതി അംഗം, അരിക്കുളം പാടശേഖരസമിതി പ്രസിഡന്റ് , അരിക്കുളം കാർഷിക വികസന സമിതി അംഗം, അരിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം വികസന സമിതി അംഗം, ജനതാദൾ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ,പേരാമ്പ്ര മണ്ഡലം സെക്രട്ടറി, ജനതാദൾ ജില്ലാ കൗൺസിൽ അംഗം, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : സാവിത്രി(റിട്ടയേഡ് പൊതുമരാമത്ത് വകുപ്പ്)
മക്കൾ : പ്രേമൻ, രജനി
മരുമക്കൾ : ദീപ,ബാബുരാജ്
സഹോദരങ്ങൾ : അമ്മാളു അമ്മ, പരേതനായ ബാലൻ
Discussion about this post