പയ്യോളി: അയനിക്കാട് കൊളാവിപ്പാലം സ്നേഹതീരം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും മാതാപിതാക്കൾക്കും കുട്ടികൾക്കുമായി കൗൺസലിങ്ങും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം നിർവ്വഹിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് കൊളാവിപ്പാലം രാജൻ അധ്യക്ഷത വഹിച്ചു. പയ്യോളി സ്റ്റേഷൻ ഇൻസ്പെക്റ്റർ കെ സി സുഭാഷ് ബാബു മുഖ്യാതിഥിയായി. പ്രശസ്ത കൗൺസിലറും സൈക്കോളജിസ്റ്റുമായ കെ വി ആനന്ദൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സുകൾ നൽകി.നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു, എം ടി ബിജു, എം ടി വിനോദൻ മാസ്റ്റർ പ്രസംഗിച്ചു. സെക്രട്ടറി എം പി മോഹനൻ സ്വാഗതവും കെ എൻ രത്നാകരൻ നന്ദിയും പറഞ്ഞു.
Discussion about this post